ടി ജെ വിനോദ് എം.എൽ.എ എറണാകുളം നിയോജകമണ്ഡലത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി ബി.പി.സി.എൽ സഹായത്തോടെ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിയായ ഗുഡ് മോർണിങ്ങ് എറണാകുളം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമാണ് വിശപ്പ് അടക്കുക എന്നുള്ളത്. തിരക്കേറിയ ജീവിതത്തിൽ പ്രാഭാത ഭക്ഷണം നൽകി വിദ്യാർഥികളെ സ്കൂളിലേക്കു അയക്കുക എന്നുള്ളത് മാതാപിതാക്കൾക്ക് ഒരു വെല്ലിവിളിയായി മാറുന്ന ഈ കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം സ്കൂളിൽ ഒരുക്കി നൽകുന്ന ഗുഡ് മോർണിങ്ങ് എറണാകുളം പദ്ധതി വളരെ ദീഘവീക്ഷണത്തോടെ ഉള്ളതാണ് എന്നും, എറണാകുളത്ത് ടി ജെ വിനോദ് എം.എൽ.എ നടത്തുന്ന ഈ പദ്ധതി സംസ്ഥാനത്തിന് മുഴുവൻ മാതൃക ആകാവുന്നത് ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
തുടർച്ചയായി ഇത് നാലാമത്തെ വർഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
കൊച്ചി- ഭാരതീയ ജനസംഘം സ്ഥാപകന്മാരിൽ ഒരാളും സൈദ്ധന്തികനുമായ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയോടെയും അനുസ്മരണയോഗത്തോടെയും ആചരിച്ചു.ജില്ലാ ഓഫീസിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രഭാരിയുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കണ്ണൂരിൽ പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തിയ സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം പതിനാറിന് നടന്ന സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ......
കൊച്ചി: രജത ജൂബിലി വര്‍ഷത്തില്‍ വികസന പദ്ധതിയുമായി സില്‍വര്‍ സ്റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട്. കേരളത്തിന് പുറത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ......
കൊച്ചി, സെപ്തംബര്‍ 25, 2025: സ്കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു. ഒക്ടോബര്‍ 6 മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിങ് ആരംഭിക്കും. ......
സംസ്ഥാന സർക്കാരിനോട് അനുകൂല നിലപാട് പ്രഖ്യാപിച്ച എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ക്യാമ്പിൽ തിരക്കിട്ട കൂടിയാലോചനകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പെരുന്നയിലെത്തി സുകുമാരൻ നായരുമായി സംസാരിക്കണമെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ......
10 ലക്ഷം രൂപവരെയുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
കൊച്ചി, സെപ്റ്റംബര്‍ 25, 2025: മികവുറ്റ യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന ഫ്ലാഗ്ഷിപ് പരിപാടിയായ ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പിന് കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ തുടക്കം. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നായി ലഭിച്ച മൂവായിരത്തോളം ആപ്ലിക്കേഷനുകളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 21 ടീമുകള്‍ വീതമാണ് 2 കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളില്‍ മത്സരിക്കുന്നത്.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന് കെ ചിറ്റിലപ്പിള്ളി ബിഗ് ഐഡിയ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ......
നാസർ ഫൈസി കൂടത്തായിവ സമസ്ത ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി പദവി രാജി വെച്ചു. സമസ്ത ജംഇയ്യത്തുൽ ഖുത്വബ സംസ്ഥാന പ്രവർത്തക സമതിയിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ......
കൊച്ചി: ഭക്ഷ്യപൂരകമായി കടൽപായൽ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഗവേഷണകാര്യങ്ങൾ ചർച്ച ചെയ്യുന്ന ശിൽപശാലക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടക്കം. ആരോഗ്യ സംരക്ഷണത്തിൽ കടൽപായൽ ഉൽപന്നങ്ങളുടെ പങ്ക് വലുതാണെന്ന് വിദഗ്ധർ പറഞ്ഞു.
ഭക്ഷ്യപൂരകങ്ങളായി കടൽപായലിൽ നിന്നും ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നത് ആരോഗ്യ സംരക്ഷണത്തിൽ നിർണായകമാകുമെന്നും നിർദേശമുയർന്നു.
അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 25 പേരാണ് രണ്ട് ദിവസത്തെ ശിൽപശാലയിൽ പങ്കെടുക്കുന്നത്.
നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിതക റിസോഴ്സസ് (എൻബിഎഫ്ജിആർ) ഡയറക്ടർ ഡോ. ......